LATEST NEWS

Related Posts

LOCAL NEWSമൂവാറ്റുപുഴ വാലി ജലസേചന പദ്ധതി നവീകരണം ; 21 പ്രവൃത്തികൾക്ക് ടെൻഡറായി

മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി നവീകരണം ; 21 പ്രവൃത്തികൾക്ക് ടെൻഡറായി

1.36 കോടി രൂപയാണ് ചെലവഴിക്കുന്നത്

മൂവാറ്റുപുഴ: മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ( എം.വി.ഐ.പി
) കനാലുകളുടെ നവീകരണത്തിന് 21 പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി ഡോ. മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.
1.36 കോടി രൂപയാണ് ചെലവഴിക്കുന്നത്.

ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫുമായി മാത്യു കുഴൽനാടൻ എംഎൽഎ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ 77 പ്രവൃത്തികൾക്കായി 6 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ 21 പ്രവൃത്തികൾ ടെൻഡർ ചെയ്തിരിക്കുന്നത്.

കാലപ്പഴക്കം, പ്രളയക്കെടുതികൾ, മണ്ണിടിച്ചിൽ, കരയിടിച്ചിൽ, അപര്യാപ്തമായ അറ്റകുറ്റപ്പണികൾ എന്നിവ മൂലം പദ്ധതിയുടെ പ്രധാന കനാലുകളും ഉപകനാലുകളും ഗുരുതരമായ കേടുപാടുകൾ സംഭവിച്ച അവസ്ഥയിലായിരുന്നു. പല ഭാഗങ്ങളിലും ലൈനിംഗ് തകർച്ച, ചോർച്ച, പൊട്ടൽ, വശങ്ങൾ ഇടിയൽ, സംരക്ഷണഭിത്തികളുടെ നാശം, ക്രോസ് ഡ്രെയിനേജ് ഘടനകളുടെ ജീർണ്ണാവസ്ഥ എന്നിവ മൂലം ജലവിതരണത്തിന്റെ കാര്യക്ഷമത കാര്യമായി കുറഞ്ഞിരുന്നു. വലിയ തോതിൽ ജലനഷ്ടം സംഭവിക്കുന്ന ഈ സാഹചര്യം എംഎൽഎ മന്ത്രിയെ നേരിട്ട് ധരിപ്പിച്ചതിനെ തുടർന്നാണ് 6 കോടി രൂപ അനുവദിച്ചത്.

പ്രധാന കനാലുകൾ, ബ്രാഞ്ച് കനാലുകൾ, ഡാമിൽ നിന്നോ പ്രധാന കനാലിൽ നിന്നോ വരുന്ന വെള്ളം കൃഷിയിടങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ സഹായിക്കുന്ന ശാഖാ കനാലുകൾ, ക്രോസ് ഡ്രൈനേജ്, ചെളിയും മണ്ണും നീക്കം ചെയ്യുക എന്നിവയാണ് നടപ്പിലാക്കുന്നത്.

ടെൻഡർ നടപടികൾ പൂർത്തിയായ 21 പ്രവൃത്തികളുടെയും നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here